വാദ്യകലാകാരനെ ചേർത്ത് പിടിച്ച് കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല. ചികിത്സാ സഹായം നൽകി

 

പനത്തടി: കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല സെക്രട്ടറിയും വാദ്യകലാകാരനുമായ പനത്തടി സ്വദേശി ഗോപി മാരാർക്ക് ബൈക്ക് അപകടത്തിൽ വീണ് പരിക്കേൽക്കുകയും ഗുരുതരമായി കാലിൽ മുറിവ് സംഭവിച്ച് ചികിത്സയിലായ സാഹചര്യത്തിൽ ക്ഷേത്ര വാദ്യ കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായം 12,500/- രൂപ ക്ഷേത്ര വാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണാട് നൽകി. ജില്ലാ വൈസ് പ്രസിഡൻ്റ് പുല്ലൂർ മോഹന മാരാർ, മേഖല ട്രഷറർ ജയകൃഷ്ണൻ ഇരിയ, ബിജു മഡിയൻ,സുരേഷ് നെല്ലിത്തോട്, മനോജ് പെരുതടി, ബിജു നെല്ലിത്തോട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *