ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

പയ്യന്നൂർ:ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.
തളിപ്പറമ്പ് പട്ടുവം സ്വദേശി കൊവ്വൻ ഹൗസിൽ
മുഹമ്മദ് അജ്മൽ (23), തളിപ്പറമ്പ് മന്നയിലെ മൈരാകത്ത് ഹൗസിൽ മുഹമ്മദ് റുഹൈൽ (21), മുണ്ടേരി,മുയ്യം സ്വദേശി മുഹമ്മദ് റിസ്വാൻ (18) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ പി.യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.കണ്ണൂരിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസ് ഇവരെ പിടികൂടിയത്.പയ്യന്നൂർ മഹാദേവഗ്രാമം സ്വദേശി സി കെ രാമകൃഷ്ണനെ
ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചു വീഴ്ത്തി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് 2 ലക്ഷം രൂപ കവർന്നത്.

Leave a Reply

Your email address will not be published. Required fields are marked *