ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ഫാ. ജോസ് മാത്യു പാറയിൽ നിർവഹിച്ചു. മത്സരത്തിന് പ്രശസ്ത ക്വിസ് മാസ്റ്റർ മി. ജോബി ജോസഫ് നേതൃത്വം നൽകി. അഡ്മിനിസ്ട്രേറ്റർ ഫാ. രവി ചന്ദ്ര, പി.ടി.എ പ്രസിഡണ്ട് ടിറ്റോ ജോസഫ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ക്വിസ് കൺവീനർ രഞ്ചു ബാലകൃഷ്ണൻ സ്വാഗതം നിർവഹിച്ചു. ആവേശകരമായ മത്സരത്തിനൊടുവിൽ അട്ടേങ്ങാനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഭിനവ് യുകെ ,കാർത്തിക് ശിവപ്രസാദ് എന്നിവർ 8000 രൂപയും ട്രോഫിയും അടങ്ങുന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.4000 രൂപയും ട്രോഫിയു മടങ്ങുന്ന രണ്ടാം സ്ഥാനം , ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബല്ലാ ഈസ്റ്റിലെ വിദ്യാർത്ഥികളായ സഞ്ജന സി കെ ,ഗംഗ കൃഷ്ണ എസ് എസ് എന്നിവർ കരസ്ഥമാക്കി. 2000 രൂപയും ട്രോഫിയും അടങ്ങുന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഭിഷേക് പി എൻ, പ്രജ്വൽ പ്രകാശ് എന്നിവരാണ്. ബളാന്തോട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ശ്രീനിധി എസ് നായർ, മീരാ രാജ് കെ എന്നിവർ നാലാം സ്ഥാനവും ഗവൺമെൻറ് ഹൈസ്കൂൾ കുറ്റിക്കോലിലെ വിദ്യാർത്ഥികളായ കാർത്തിക് എസ് കുറുപ്പ്, ദേവജിത്ത് എസ് എന്നിവർ അഞ്ചാം സ്ഥാനവും നേടി
പനത്തടി പള്ളി വികാരി ഫാ. ജോസഫ് പൂവത്തോലിൽ , രാജപുരം ഫെഡറൽ ബാങ്ക് മാനേജർ സോജൻ ജോർജ് എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും കൈമാറി.ജൂബിലി കൺവീനർ ബിന്ദു പി സി നന്ദി പ്രകാശനം നടത്തി













Leave a Reply