ചെറു പനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ കേരള ക്വിസ് മത്സരമായ ക്വിസ്സേരിയ 2025ന് തിരി തെളിഞ്ഞു.

ചെറു പനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ കേരള ക്വിസ് മത്സരമായ ക്വിസ്സേരിയ 2025ന് തിരി തെളിഞ്ഞു.

പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഫാ. ജോസ് മാത്യു പാറയിൽ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ മി. ജോബി ജോസഫ് മത്സരത്തിന് നേതൃത്വം നൽകി. അഡ്മിനിസ്ട്രേറ്റർ ഫാ. രവി ചന്ദ്ര, പി.ടി.എ പ്രസിഡണ്ട് ടിറ്റോ ജോസഫ്, ജൂബിലി കൺവീനർ ബിന്ദു പി.സി എന്നിവർ സന്നിഹിതരായി.

സ്വാഗതം ക്വിസ് കൺവീനർ രഞ്ചു ബാലകൃഷ്ണൻ നിർവഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നെത്തിയ നൂറ്റമ്പതോളം മത്സരാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ആവേശകരമായി മത്സരം മുന്നോട്ട് പോകുന്നു

Leave a Reply

Your email address will not be published. Required fields are marked *