ചാമുണ്ഡിക്കുന്ന്:ഗവ.ഹൈ സ്കൂൾ ചാമുണ്ഡിക്കുന്നിൽ സ്വാതന്ത്ര്യ ദിനാഘോഷവും പിടി എ ജനറൽ ബോഡി മീറ്റിങും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ അശോകൻ പി പതാക ഉയർത്തി. സീനിയർ അസിസ്റ്റന്റ് ദിവ്യ സി കെ, സ്റ്റാഫ് സെക്രട്ടറി സിന്ധു അഴകത്ത് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പിടി എ പ്രസിഡണ്ട് ശ്രീ സുഹാസ് കെ ചടങ്ങിൽ സംബന്ധിച്ചു. ദേശഭക്തി ഗാനം, പ്രസംഗം, നൃത്ത ശിൽപം, എൽ.പി വിഭാഗം രക്ഷിതാക്കൾക്കായി ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികൾക്ക് പായസ വിതരണം നടത്തി. യുവ ശക്തി വായനശാല& ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു..
2025-26 അധ്യയന വർഷത്തെ പിടിഎ വാർഷിക ജനറൽ ബോഡി യോഗം ആഗസ്ത് 15 ന് സ്കൂൾഓഡിറ്റോറിയത്തിൽ വെച്ച് നടന്നു വാർഡ് മെമ്പർ ശ്രീമതി പ്രീതി കെ എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ അശോകൻ പി സ്വാഗതം ആശംസിച്ചു.പനത്തടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുപ്രിയ ശിവദാസ് യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് സീനിയർ അസിസ്റ്റന്റ ദിവ്യ. സി കെ 2024-25 അധ്യയന വർഷത്തെ റിപോർട്ടും കണക്കും അവതരിപ്പിച്ചു.. യോഗത്തിൽ പിടി എ പ്രസിഡണ്ട് സുഹാസ് കെ, എസ്.എം.സി ചെയർമാൻ ദിലീപ് കുമാർ പി, PEC സെക്രട്ടറി വിനയരാജൻ കെ പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രവർത്തനറിപ്പോർട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചതിന് ശേഷം പുതിയ പിടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു.. പിടി എ പ്രസിഡണ്ട് സുഹാസ്.കെ, വൈസ് പ്രസിഡണ്ട് സുനിൽ രാജ്, എം.പി.ടി.എ പ്രസിഡണ്ട് ശാലിനി വിനോദ്, വൈസ് പ്രസിഡണ്ട് സുനിത ജഗീഷ്, എസ് എം സി ചെയർമാൻ ബിനീഷ് കൂപ്പ് തുടങ്ങിയവരാണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. സ്റ്റാഫ് സെക്രട്ടറി സിന്ധു അഴകത്ത് യോഗത്തിന് നന്ദി അർപ്പിച്ചു.













Leave a Reply