രാജപുരം:സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഡോ. അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് പ്രിൻസിപ്പാൾ പി.എം ബാബു ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര ദിന സന്ദേശം ഹെഡ് മിസ്റ്റ്റസ് സി. ശാന്തകുമാരി നൽകി. പി.ടി.എ പ്രസിഡണ്ട് സൗമ്യാ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. എസ്.പി.സി., ലിറ്റിൽകൈറ്റസ്, റെഡ് ക്രോസ്, എൽ കെ ജി സ്പോർട്ട്സ് ക്ലബ്ബ് എൽ.പി.യു.പി. എച്ച് എസ് എന്നീ കുട്ടികളുടെ വിവിധ പരിപാടികൾ ആഘോഷത്തിന് കൊഴുപ്പു നൽകി. അതോടൊപ്പം പരേതനായ സി. കൊട്ടൻ അവരുടെ കുടുംബാഗങ്ങളുടെ വക എല്ലാവർക്കും പായസ വിതരണവും ഉണ്ടായിരുന്നു.

ഡോ. അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് പ്രിൻസിപ്പാൾ പി.എം ബാബു ദേശീയ പതാക ഉയർത്തി.












Leave a Reply