പനത്തടി ടൗണിൽ പൊതു സമൂഹത്തിന് മുന്നിൽ ദേശമഹത്ത്വം ഉദ്ഘോഷിക്കുന്ന ഫ്ലാഷ് മോബ് ചടുലമായ ചുവടുകൾ വെച്ച് വിദ്യാർത്ഥികൾ

ജി എച്ച എസ് എസ് ബളാന്തോട് 79-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പതാക ഉയർത്തി പ്രിൻസിപ്പാൾ എം ഗോവിന്ദൻ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൗട്ട് & ഗൈഡ്സ്,SPC, JRC , ലിറ്റിൽ കൈറ്റ്സ് തുടങ്ങി സ്കൂളിലെ വിവിധ ക്ലബുകൾ അണിനിരന്ന സ്വാതന്ത്ര്യ ദിന പരേഡാണ് പിന്നീട് നടന്നത്. തുടർന്ന് നേഴ്സറി കുട്ടികളടക്കം അണിനിരന്ന റാലി നടന്നു.പനത്തടി ടൗണിൽ പൊതു സമൂഹത്തിന് മുന്നിൽ ദേശമഹത്ത്വം ഉദ്ഘോഷിക്കുന്ന ഫ്ലാഷ് മോബ് ചടുലമായ ചുവടുകൾ വെച്ച് കുട്ടികൾ ആകർഷകമാക്കി. സ്കൂൾ കൗൺസിലർ സൗമ്യ സിറിയക്കാണ് ഇതിന് നേതൃത്വം നൽകിയത്. സ്കൂൾ സംഗീത അധ്യാപിക  രേവതി സജ്ജമാക്കിയ 32 കുട്ടികൾ അണിനിരന്ന ദേശഭക്തിഗാനം ഹൃദയഹാരിയായിരുന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പൊതുപരിപാടിയിൽ മുഖ്യാതിഥി ഇന്ത്യൻ കരസേനയിൽ നിന്നും വിരമിച്ച ‘ജീവിച്ചിരിക്കുന്ന കാർഗിൽ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹവിൽദാർ ജോണി മാത്യു ആയിരുന്നു. ത്യാഗോജ്ജ്വലമായ
യുദ്ധ കാലാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. PTA പ്രസിഡൻ്റ്  കെ. എൻ വേണു അധ്യക്ഷനായ ചടങ്ങിന് പ്രിൻസിപ്പാൾ  എം. ഗോവിന്ദൻ സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ്  പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ, SMDC ചെയർമാൻ  എം.സി മാധവൻ സ്കൂൾ പ്രധാനാധ്യാപകൻ എം.സാജു എന്നിവർ സ്വാതന്ത്ര്യം എന്ന പദത്തിൻ്റെ അർത്ഥവ്യാപ്തി ഉൾക്കൊണ്ട് പരിപാടിക്ക് ആശംസകൾ അറിയിച്ചു. PTA വൈസ് പ്രസിഡൻ്റ്  ടി.വേണുഗോപാൽ, MPTA പ്രസിഡൻ്റ്  മഞ്ജുളാദേവി, സീനിയർ അസിസ്റ്റൻ്റ്, വി.സുനിൽകുമാർ, പി. റിനി മോൾ, സ്റ്റാഫ് സെക്രട്ടറി പി.എം സ്മിജ, സ്കൂൾ ചെയർപേഴ്സൺ കുമാരി അനുപ്രിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ  ബിജു മല്ലപ്പള്ളി നന്ദി പറഞ്ഞ് അവസാനിച്ച സ്വാതന്ത്ര്യ ദിന പരിപാടികൾ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *