
മാലോം :മാറുന്ന കാലത്ത് സഹജീവി സ്നേഹത്തിന്റെയും മാനവികതയുടെയും സന്ദേശം ഉറക്കെ പറഞ്ഞുകൊണ്ട് കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പത്ത് വർഷം പൂർത്തിയാക്കിയ വേളയിൽ യോഗവും മാലോം ടൗണിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ മധുര പലഹാരവിതരണവും നടത്തി ആഘോഷിച്ചു. കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ വാർഷിക യോഗം ഉത്ഘാടനം ചെയ്തു.വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയുടെ പേരിൽ കേരളത്തിൽ തന്നെ ഇങ്ങനെ ഒരു കൂട്ടായ്മ അപൂർവ്വ മാണെന്ന് യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ടി കെ എവുജിൻ പറഞ്ഞു. കഴിഞ്ഞ 10 വർഷം കൊണ്ട് അരക്കോടിയിൽ അധികം രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തിയ കൂട്ടായ്മ പുതിയ കാലത്തിന് മാതൃകയാണെന്നും, സേവനം ലഹരിയാക്കി മാറ്റിയ കൂട്ടായ്മ പുതു തലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. പദ്മശ്രീ ഐ എം വിജയനും, പ്രമുഖ എഴുത്തു കാരി സുധാ മേനോനും കൂട്ടായ്മയയുടെ അംഗങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചിരുന്നു.യോഗത്തിൽ എൻ ഡി വിൻസെന്റ് അധ്യക്ഷനായി. പി സി രഘുനാഥൻ, വിൻസെന്റ് കുന്നോല,ബിജു ചുണ്ടക്കാട്ട്,വിനോദ് കുമാർ പി ജി, ജോമേഷ്, അമൽ പാരത്താൽ,ജിബിൻ, അനീഷ് വള്ളിക്കടവ് തുടങ്ങിയവർ സംസാരിച്ചു. ജോബി കാര്യാവിൽ യോഗത്തിന് നന്ദി പറഞ്ഞു.തുടർന്ന് മാലോം ടൗണിൽ മധുരപലഹാരം വിതരണം നടത്തി.












Leave a Reply