ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പനത്തടി പഞ്ചായത്തിലെ പാറക്കടവ് ശ്യാമള രവിയുടെ പറമ്പിലെ വാഴകളും, തെങ്ങുകളും നശിപ്പിച്ചു.

 

പാണത്തൂർ – ഇന്നലെ രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പനത്തടി പഞ്ചായത്തിലെ പാറക്കടവ് ശ്യാമള രവിയുടെ പറമ്പിലെ വാഴകളും, തെങ്ങുകളും നശിപ്പിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പാറക്കടവ് ഭാഗത്ത് സോളാർ ഫെൻസിങ്ങ് ചെയ്തിട്ടുണ്ടങ്കിലും കർണ്ണാടക വനത്തിൽ നിന്നാണ് ആനകൾ ഈ പ്രദേശങ്ങളിൽ എത്തുന്നത്. നിരന്തരമുള്ള കാട്ടാന ശല്യം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *