ചെറുപനത്തടി:സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 16 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി എഴുപത്തി അഞ്ചോളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
രാവിലെ 9 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ മത്സരം ആരംഭിക്കും.
രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടത്തപ്പെടുന്നത്. പ്രാഥമിക റൗണ്ടിന് ശേഷം മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഞ്ച് ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കുക.

മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി ട്രോഫിയും ₹8000 രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും ₹4000 രൂപ ക്യാഷ് പ്രൈസും, മൂന്നാം സമ്മാനമായി ട്രോഫിയും ₹2000 രൂപ ക്യാഷ് പ്രൈസും നൽകും.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ അറിവ് വികസിപ്പിക്കുകയും സ്കൂളുകൾ തമ്മിലുള്ള സൗഹൃദബന്ധം വളർത്തുകയും ചെയ്യുക എന്നതാണ് മത്സരത്തിൻ്റെ ലക്ഷ്യം.












Leave a Reply