ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ചുള്ളിക്കരയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

രാജപുരം: വോട്ടർപ്പട്ടി കയിലെ ക്രമക്കേട് ചൂണ്ടി ക്കാട്ടി പ്രതിഷേധിച്ച എഐ സിസി അധ്യക്ഷൻ മല്ലികാർ ജുൻ ഖർഗെയെയും പ്രതിപ ക്ഷ നേതാവ് രാഹുൽ ഗാന്ധി യെയും ഇന്ത്യാ മുന്നണിയി ലെ എംപിമാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതി
ഷേധിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ചുള്ളിക്കരയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അദ്ധ്യക്ഷത വഹിച്ചു. വി ബാലകൃഷ്ണൻ ബാലൂർ, എം.കെ മാധവൻ നായർ , കൃഷ്ണൻ പാച്ചേനി , സണ്ണി ഇലവുങ്കൽ, സജി പ്ലാച്ചേരി പുറത്ത് എന്നിവർ സംസാരിച്ചു. സജി മണ്ണൂർ, മധുസൂദനൻ റാണിപുരം, രാജീവൻ ചീരോൽ, റോയി ആശാരി കുന്നേൽ, ചന്ദ്രൻ പാലംതടി, രേഖ സി, സി തങ്കമണി, വിനോദ് നായ്ക്കയം, പി യോഗേഷ് കുമാർ ,രാജേഷ് പണാം കോട്ട്, ബേബി ജോസഫ് , കുഞ്ഞിക്കണ്ണൻ കൂരംകയ എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *