കാസർകോട് കുണിയ കോളേജിൽ 220 കോടിയുടെ വിദേശഫണ്ട്; ഇഡി പരിശോധനയിൽ ഗുരുതര കണ്ടെത്തൽ; അന്വേഷണത്തിന് ദേശീയ ഏജൻസികളും.

കാസർകോട്: കുണിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിനെതിരെ എൻഐഎ അന്വേഷണത്തിന് സാധ്യത. കഴിഞ്ഞ ദിവസം 220 കോടിയുടെ വിദേശഫണ്ടുമായി ബന്ധപ്പെട്ട് സ്ഥാനത്തിൽ ഇഡി റെയ്ഡ് നടന്നിരുന്നു.  വിദേശത്ത് നിന്നെത്തിയ പണം എന്തിന് വേണ്ടി വിനിയോ​ഗിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും ദുരൂഹമാണ്. ഇഡിക്ക് പുറമേ കൂടുതൽ ഏജൻസികൾ അന്വേഷണത്തിന് എത്തുമെന്നാണ് വിവരം.2023-ൽ സ്ഥാപിതമായ കുഞ്ഞഹമ്മദ് മുസ്ലിയാർ മെമ്മോറിയൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് കോളേജ് പ്രവർത്തിക്കുന്നത്. കണ്ണൂർ സർവ്വകലാശാലയിലാണ് അഫിലേറ്റ് ചെയ്തിരിക്കുന്നന്. ട്രസ്റ്റും ചെയർമാനായ ഇബ്രാഹിം അഹമ്മദ് അലിയും വിദേശത്ത് നിന്നും 220 കോടിയിലധികം രൂപ സ്വീകരിച്ചെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇബ്രാഹിമിന് ഷാർജയിലെ ജമാഅത്തുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ട്രസ്റ്റിലെ അം​ഗങ്ങളിൽ മിക്കവരും ഷാർജയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *