ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനും സാനിറ്ററി പാഡുകളുടെ അശാസ്‌ത്രീയമായ സംസ്കരണം വഴിയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി പിലിക്കോട് ഗ്രാമപഞ്ചായത്ത്
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മെൻസ്ട്രുവൽ കപ്പ് വിതരത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളച്ചാലിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി വിജയൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം സി.വി.രാധാകൃഷ്ണൻ സംസാരിച്ചു.എച്ച് എൽ എൽ പ്രൊജക്ട് മാനേജർ ഡോ.സൗമ്യ മെൻസ്ട്രുവൽ കപ്പ് ഉപയോഗം സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് പരിശീലനം നൽകി.
ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലിനി ജോയ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ സി കെ നന്ദിയും പറഞ്ഞു.
പഞ്ചായത്തിൽ ആകെ 950 ഗുണഭോക്താക്കൾക്കാണ് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്നത്.

പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മെൻസ്ട്രുവൽ കപ്പ് വിതരത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളച്ചാലിൽ നടന്നു.












Leave a Reply