പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്കുള്ള അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആ​ഗസ്ത് 30 ആണ് അവസാന തീയതി.
ഒരു ലക്ഷം രൂപവരെ വാർഷികവരുമാനമുള്ള പട്ടികജാതി വിദ്യാർഥികൾക്ക് നിലവിലുള്ള വീടിന്റെ ഭാഗമായി 120 ചതുരശ്രയടി വിസ്തീർണമുള്ള പഠനമുറി നിർമിക്കുന്നതിന് 2 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *