സുരക്ഷയും സുരക്ഷാ പഠനവും ” ഒരുക്കി കുറ്റിക്കുൽ അഗ്നി രക്ഷാ നിലയം

 

കള്ളാർ പഞ്ചായത്തിലെ മാലക്കല്ല് സെന്റ്മേരിസ് AUP സ്കൂളിൽ കുട്ടികൾക്ക് വേണ്ടിയുള്ള സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കുട്ടികൾക്ക് പകർന്നുനൽകി കുറ്റിക്കോൽ അഗ്നിരക്ഷാ  നിലയത്തിലെ ഫയർ & റെസ്ക്യൂഓഫീസർമാർ. കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും സുരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തിയും അഗ്നിരക്ഷാ ഉദ്യോഗസ്ഥർകുട്ടികളുടെ മനസ്സിൽ ഇടം പിടിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സജി മുളവനാൽ സുരക്ഷ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു.  ക്ലാസുകൾ നിയന്ത്രിച്ചത്ഫയർ  & റെസ്ക്യൂ ഓഫീസർമാരായ കൃഷ്ണരാജ്, സുരേഷ്കുട്ടിയാനംകൂടെ സ്കൂൾഅധ്യാപകരും അണിചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *