പാണത്തൂർ കല്ലപ്പള്ളി പ്രദേശങ്ങളിൽ തുടർച്ചയായി പുലി വളർത്തുമൃഗങ്ങളെ പിടിച്ചുകൊണ്ട് പോകുന്നത് പതിവാകുന്നു
ആന പന്നി കുരങ്ങ് ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് വനംവകുപ്പിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടും
സിസിടിവി സ്ഥാപിച് വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനും,
കൂടുവെച്ച് പുലിയെ പിടികൂടുന്നതിനും വനം വകുപ്പ് തയ്യാറാകണമെന്നും
ആർ ആർ പി സംഘത്തിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട് കർഷസംഘം പാണത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു
മാർച്ച് ജില്ലാ സെക്രട്ടറി പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു
വില്ലേജ് പ്രസിഡണ്ട് അരുൺ രംഗത്ത് മല അധ്യക്ഷത വഹിച്ചു
ടി വേണുഗോപാൽ, യു ഉണ്ണികൃഷ്ണൻ, ബിനു വർഗീസ്, പി ഗംഗാധരൻ പി എം കുര്യയാക്കോസ്, സൗമ്യ മോൾ എന്നിവർ സംസാരിച്ചു അജിൽ മാത്യു സ്വാഗതം പറഞ്ഞു
കർഷസംഘം പാണത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു










Leave a Reply