
പാണത്തൂർ – ആദിവാസി കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പനത്തടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പികെ രാഘവൻ അധ്യക്ഷത വഹിച്ചു. പട്ടികവർഗ്ഗ വകുപ്പ് മുഖേന അനുവദിക്കുന്ന വീട് മെയിൻറനൻസ് പദ്ധതിയിൽ എഗ്രിമെൻറ് വച്ചിരിക്കുന്ന മുഴുവൻ പേർക്കും അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
ആദിവാസി കോൺഗ്രസ് സംസ്ഥാന കമ്മറ്റി മെമ്പർ സി കൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡൻറ് വി കണ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി എം.എം തോമസ്,
കെ സുകുമാരൻ, പി അച്ചുതൻ, പി.എം ബാബു എന്നിവർ ആശംസകൾ നേർന്നു. നാരായണൻ സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് സോമൻ മുണ്ടൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : സോമൻ മുണ്ടൂർ (പ്രസിഡൻ്റ്), സാവിത്രി ബാപ്പുംകയം(വൈസ് പ്രസിഡൻ്റ്), നാരായണൻ പി ബാപ്പുംകയം (ജനറൽ സെക്രട്ടറി), പി അചുതൻ(ട്രഷറർ).










Leave a Reply