ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കം

നീലേശ്വരം: ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. ആദ്യദിനം കാസർകോട് പെർഡാല എം പി ഇന്റർനാഷണൽ 69 പോയന്റുമായി മുന്നിട്ടുനിൽക്കുന്നു.
41 പോയന്റുമായി പി.ടി.എം എയുപി സ്ക്കൂൾ രണ്ടാം സ്ഥാനത്തും 34 പോയന്റു വീതം നേടി എലിസബത്ത് കോൺവെന്റ് സ്കൂളും ഏകലവ്യാ സ്കൂൾ കരിന്തളവും മൂന്നാം സ്ഥാനത്തുമാണ്.സ്കൂളുകൾ, ക്ലബ്ബുകൾ, സ്പോർട്സ് അക്കാദമി എന്നീ 36 ഓളം യൂനിറ്റുകളിൽ നിന്ന് 1200 പുരുഷ, വനിത കായിക താരങ്ങളാണ് മുന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ഡോ.വി സുരേശൻ മീറ്റ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻ്റ് കെ വിജയകൃഷ്ണൻ അധ്യക്ഷനായി.ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് പി പി അശോകൻ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി പി ഗോപാലകൃഷ്ണൻ സ്വാഗതവും ടി ശ്രീധരൻ നായർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *