തൃക്കരിപ്പൂർ: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ആയിറ്റിയിലെ ജാഫർ ഖാൻ,മുനീറുദ്ദീൻ എന്നിവരെയാണ് ചന്തേര എസ് ഐ
വി ജിയോസദാനന്ദന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. ഇന്നലെ വൈകുന്നേരം തൃക്കരിപ്പൂർ ഫാർമേഴ്‌സ് ബാങ്കിലാണ് സംഭവം. ബാങ്കിന്റെ ഇടപാട് സമയം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് 24.900ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയപ്പെടുത്താനാണ്
പ്രതികൾ ശ്രമിച്ചത്. ബാങ്ക് എം.ഡി കൊയോങ്കരയിലെ സി സേതുമാധവൻ്റെ പരാതിപ്രകാരമാണ് കേസെടുത്തത്.ബാങ്കിന്റെ ഉദിനൂർ ശാഖയിലും തൃക്കരിപ്പാർ ടൗണിലെ ഇവനിംഗ് ബ്രാഞ്ചിലും പ്രതികൾ ഇതിന് മുമ്പ് സ്വർണ്ണം പണയം വെച്ചിട്ടുണ്ട്.ഇതും യഥാർത്ഥ സ്വർണ്ണമാണോ എന്ന പരിശോധനയും നടക്കുന്നുണ്ട്.ഇവർക്ക് മറ്റ് തട്ടിപ്പു സംഭവങ്ങളിൽ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.












Leave a Reply