
തൃക്കരിപ്പൂർ : ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഉത്രാടദിനം തിരുവോണ ദിവസങ്ങളിൽ നടത്തുന പരിപാടികൾ വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷതവഹിച്ചു. ഉത്രാട ദിനത്തിൽ വായനശാലയുടെ നേതൃത്വത്തിൽ വൈക്കത്ത് മാവേലി എഴുന്നള്ളത്ത് നടക്കും. തിരുവോണ ദിനത്തിൽ ഉച്ചക്ക് രണ്ട് മണിമുതൽ കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള രസകരവും കൗതുകകരവുമായ വിവിധങ്ങളായ മത്സരങ്ങൾ നടക്കും ചടങ്ങിൽ ഗ്രന്ഥംശാല താലൂക്ക് കൗൺസിൽ അംഗങ്ങളായ പി. സദാനന്ദൻ, സന്തോഷ് കുമാർ ചാലിൽ ഗ്രന്ഥശാല വൈസ പ്രസിഡണ്ട് രാമകൃഷ്ണൻ കെ. വി ജോയിൻ്റ് സെക്രട്ടറി മധുസൂദനൻ വി.എം വനിതാവേദി പ്രസിഡണ്ട് ടി.ടി.തമ്പായി , പ്രേമ . പി ഷീജ ഇ ,ഷീജ.പി കെ ,ബാലവേദി, പ്രസിഡണ്ട് നയന എം.പി യുവജനവേദി കൺവീനർ ബിനേഷ് വിത്തൻ സനൂപ് എം, ലൈബ്രേറിയ നന്ദന പി.കെ, ബാലവേദി സെക്രട്ടറി ആദർശ് എന്നിവർ സംസാരിച്ചു. അർപ്പിച്ചു ഭാരവാഹികൾ സനൂപ് എം. (കൺ വീനർ ) നന്ദന പി.കെ (ജോ: കൺവീനർ) സജീവൻ എം.പി ( ചെയർമാൻ) നിവ്യടി, ജിതിൻ പി (വൈസ് ചെയർമാൻമാർ)
ഓണാഘോഷ പരിപാടി സംഘാടക സമിതി രൂപീകരിച്ചു










Leave a Reply