ചാമുണ്ഡിക്കുന്നിലെ റവന്യൂ ഭൂമിയിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം


ബളാം തോട് : ചാമുണ്ഡികുന്ന് സ്കൂൾ പിറകിലെ റവന്യൂ ഭൂമിയിൽ നിന്നാണ് ചന്ദനം മരങ്ങൾ കടത്താൻ ശ്രമം.   ഫോറസ്റ്റ് ഭൂമിയാണ് ആദ്യം ഉണ്ടായത്. ഭൂമിയില്ലാത്ത നിർധന കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയാണിത്. നൽകിയ ഭൂമിയിൽ നിന്നാണ് ചന്ദനമരങ്ങൾ  കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. നാല് കഷണങ്ങളായി മുറിച്ച് നിലയിലാണ് കണ്ടെത്തിയത്. ഇന്നു രാവിലെയോടെയാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. 20 ഹെക്ടറോളം സ്ഥലത്തിൽ നിന്നും മുറിച്ച് ഭാഗം കണ്ടെത്താൻ കഴിഞ്ഞില്ല. റവന്യൂ ഡിപ്പാർട്ട്മെന്റ്യും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരും പരിശോധിച്ചു. കുറച്ച് പഴക്കമുള്ളത് പോലെയാണ് തോന്നിക്കുന്നത്. അന്വേഷണത്തിന് റവന്യൂ ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *