പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ  രാമയണ മാസാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തി

പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ  രാമയണ മാസാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തി. വിവിധ ക്ഷേത്ര മാതൃ സമിതിയംഗങ്ങൾ പങ്കെടുക്കുന്ന സംഗമം  പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.മുഖ്യ അതിഥിയായി  കുണ്ടംകുഴി ഇന്ദിര കുട്ടി ടീച്ചർ പ്രഭാഷണം നടത്തി.  ചടങ്ങിൽ മുൻ ക്ഷേത്ര സമിതിയംഗങ്ങളെ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിളയിച്ച വരുൾപ്പടെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു . ബാല ചന്ദ്രൻ കാട്ടൂർ അധ്യക്ഷത നിർവഹിച്ചു. സൗമ്യ സ്വാഗതം പറഞ്ഞു.സാവത്രി യോയി അമ്പു, തമ്പാൻ യാദവ്, ദേവി, സി ആർ ഗോപിനാഥ് തുടങ്ങിയവർ  ആശംസകൾ അറിയിച്ചു സംസാരിച്ചു.വിലാസിനി ഇരിക്കുന്നത് മാതൃസമിതി സെക്രട്ടറി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *