മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

 

കള്ളാർ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിലും കള്ളാർ ടൗണിലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് എം എം സൈമൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കൂക്കൾ, ഗിരീഷ് നീലിമല, ബി അബ്ദുള്ള, പി എ ആലി, വി കുഞ്ഞികണ്ണൻ, റോയി ആശാരി കുന്നേൽ, ബാബു കാരക്കുന്നേൽ, രാജേഷ് പെരുമ്പള്ളി, ശശിധരൻ മൊടക്കട്ട്, കുഞ്ഞികണ്ണൻ കുരംങ്കയ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *