പാണത്തൂർ – പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ സ്വയം തൊഴിൽ പദ്ധതിയായ
പ്രകൃതി പൗൾട്രി ഫാം”സംഭ്രമം” പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനായി, കല്ലപ്പള്ളിയിലെ അരുണുഗുഞ്ചയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബ്ലൈലാർ കോഴി വളർത്തൽ യൂണിറ്റിന് ബ്ലോക്ക് പഞ്ചായത്തിന്റെ ശുപാർശ പ്രകാരം ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ വായ്പ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയായി 3,50,000 രൂപ നൽകും. ആദ്യ ഘട്ടത്തിൽ 2,50,000 രൂപയും രണ്ടാം ഘട്ടത്തിൽ ബാക്കി ഒരു ലക്ഷം രൂപയും നൽകും. അഞ്ച് സ്ത്രീകൾ ഉൾപ്പെട്ട ഗ്രൂപ്പുകൾ രൂപീകരിച്ച് ഒരു ആധുനിക “പ്രകൃതി പൗൾട്രി ഫാം” ബോയിലർ കോഴി വളർത്തൽ യൂണിറ്റാണ് സ്ഥാപിച്ചത്. ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ സഹീർ പി. വി റിപ്പോർട്ട് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി, പനത്തടി സി ഡി എസ് പ്രസിഡന്റ് ചന്ദ്രാമ്മ,
എ ഡി എസ് കല്ലപ്പള്ളി പ്രസിഡന്റ് നളിനാക്ഷി. എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്തമലെ സ്വാഗതം പറഞ്ഞു. പ്രകൃതി പൗൾട്രി ഫാമിന്റെ സെക്രട്ടറി ശ്രീമതി ദിവ്യ എച്ച് ജി നന്ദി പറഞ്ഞു.

തൊഴിൽ പദ്ധതിയായ പ്രകൃതി പൗൾട്രി ഫാം”സംഭ്രമം” പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.











Leave a Reply