കുമ്പള : ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് യു.പി.താഹിറ യൂസഫിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി ബിജെപി അംഗങ്ങൾ. ബുധനാഴ്ച ഉച്ചയ്ക്കാണ് ഗ്രാമപ്പഞ്ചായത്തംഗം കെ.മോഹനയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിക്ക് നോട്ടീസ് കൈമാറിയത്.

-നുള്ളിൽ അവിശ്വാസം പരിഗണിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതായി ബിജെപി അംഗങ്ങൾ പറഞ്ഞു. കുമ്പള പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ ദുർഭരണവും അധികാര ദുർവിനിയോഗവുമാണ് നടക്കുന്നത്. രാഷ്ട്രീയം, പണം, കൈക്കരുത്ത് എന്നിവയുടെ പിൻബലത്തിലാണിത്.അംഗങ്ങൾക്ക് പ്രസിഡൻറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭരണസമിതിയിൽ അവർക്കുള്ള ഭൂരിപക്ഷം തെളിയിക്കാൻ അവസരമൊരുക്കണമെന്ന് ബിജെപി നൽകിയ അവിശ്വാസപ്രമേയ നോട്ടീസിൽ പറയുന്നു. 23 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്.മുസ്‌ലിം ലീഗ് -ഏഴ്, മുസ്‌ലിം ലീഗ് വിമതൻ-ഒന്ന്, എസ്ഡിപിഐ- ഒന്ന്, കോൺഗ്രസ്-രണ്ട്, ബിജെപി-ഒൻപത്, സിപിഎം-സ്വതന്ത്രർ- രണ്ട്, സിപിഎം-ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കുമ്പള ഗ്രാമപ്പഞ്ചായത്തിൽ ഭരണപ്രതിസന്ധി തുടങ്ങിയിട്ട് ഏറെ നാളായി.
നഗരത്തിലെ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് 40 ലക്ഷംരൂപ ചെലവിൽ നാല് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പണിതിരുന്നു. പുതുതായി നിയമനം ലഭിച്ച ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ഫയലിൽ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ഭരണ പ്രതിസന്ധിയുടെ തുടക്കം.












Leave a Reply