സിപിഎം പ്രവർത്തകർ സ്കൂളിൽ കയറി എംഎസ്എഫ് പ്രവർത്തകരെ മർദിച്ചതായി പരാതി

ബോവിക്കാനം : സ്കൂളിൽ കയറിയുള്ള സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ നാല് എംഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റതായി പരാതി. ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ രണ്ടാംവർഷ വിദ്യാർഥികളായ ബോവിക്കാനം മുതലപ്പാറയിലെ അബ്ദുൽ ഖാദർ ജീലാനി (18), എട്ടാംമൈലിലെ വൈ. അഷ്വാദ് (17), മൂലനടുക്കത്തെ ഐ. മുഹമ്മദ് മിദ്‌ലാജ് (17), മുണ്ടകൈയിലെ അഹമ്മദ് കബീർ റിസായ് (17) എന്നിവർക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാവിലെ 9.45-ന് സ്കൂളിൽ കയറിയാണ് അക്രമം നടത്തിയത്. പരിക്കേറ്റ വിദ്യാർഥികളെ ചെർക്കളയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. റാഗിങ്ങുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ആരെയും റാഗ് ചെയ്തിട്ടില്ലെന്ന് പരിക്കേറ്റ് ആസ്പത്രിയിൽ കഴിയുന്നവർ പറഞ്ഞു.ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ മർദിച്ചതിന് കണ്ടാലറിയാവുന്ന 10 പേർക്കെതിരേ ആദൂർ പോലീസ് കേസെടുത്തു. മുണ്ടക്കൈയിലെ അഹമ്മദ് കബീർ റിസായിയുടെ പരാതിയിലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *