നീലേശ്വരം;
രാസവള വില വർദ്ധനവിനെതിരെയും വളങ്ങൾക്ക്
സബ്ബ്സിഡി വെട്ടി
ക്കുറച്ച കേന്ദ്ര സർക്കാർ നയത്തിതിരെയും
കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കർഷകസംഘം നീലേശ്വരം ഏരിയാ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.നീലേശ്വരം പോസ്റ്റ് ഓഫിസ് മാർച്ച് കർഷസംഘം സംസ്ഥാന സമിതി അംഗം പി.ആർ ചാക്കോ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് കെ.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി, ഏരിയാ സെക്രട്ടറി കരുവക്കാൽ ദാമോദരൻ എന്നിവർ സംസാരിച്ചു. കോൺവെൻ്റ് ജംഗഷനിൽ നിന്നാരംഭിച്ച
പ്രകടനത്തിന് ബി.ബാലൻ, കെ.നാരായണൻ, വി.ടി
രത്നാകരൻ ,പി.കുഞ്ഞി
രാമൻ എന്നിവർ നേതൃ
ത്വം നൽകി
രാസവള വില വർദ്ധനവിൽ പ്രതിഷേധിച്ച് കർഷക സംഘം പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി












Leave a Reply