കവർന്നത് 40 ലക്ഷം, 39 ലക്ഷം രൂപയും ഷിബിൻലാൽ കുഴിച്ചിട്ടു, ഒന്നരകോടി കടബാധ്യതയെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു നാൽപതു ലക്ഷം രൂപ കവർന്ന സംഭവത്തില്‍ 39ലക്ഷം രൂപയും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യ പ്രതി ഷിബിൻലാലിന്‍റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് പണം കണ്ടെത്തിയത്. തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമെ ഉണ്ടായിരുന്നുളളൂ എന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ രഹസ്യ വിവരത്തെത്തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോളാണ് പണം കുഴിച്ചിട്ട സ്ഥലം പ്രതി ഷിബിൻ ലാൽ പോലീസിന് കാണിച്ചു കൊടുത്തത്.ബാഗിൽ നിന്നും ഷിബിൻ ലാലിന്റെ ബാഗും പണമടങ്ങിയ പേഴ്സും ആധാർ കാർഡും കണ്ടെത്തി. ബാങ്ക് ജീവനക്കാരെ സ്ഥലത്ത് എത്തിച്ചു നഷ്ടപ്പെട്ട പണം തന്നെയാണ് കണ്ടെത്തിയതെന്ന് ഉറപ്പിച്ചു. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ഇനി കോടതിയിൽ കൈമാറും. പന്തീരങ്കാവിലെ സഹകരണ ബാങ്കില്‍ പേരിലുളള സ്വര്‍ണ വായ്പ എറ്റെടുക്കണമെന്ന ഷിബിന്‍ ലാലിന്‍റെ ആവശ്യത്തെത്തുടര്‍ന്നായിരുന്നു ഇസാഫ് ബാങ്ക് ജീവനക്കാര്‍ പണമായി എത്തിയതും തുടര്‍ന്ന് ഇയാള്‍ പണവുമായി ബൈക്കില്‍ കടന്ന് കളഞ്ഞതും.

Leave a Reply

Your email address will not be published. Required fields are marked *