കാസർകോട്: ഒൻപത് വർഷത്തെ ഇടത് ഭരണം കേരളത്തിലെ സർവ്വ മേഘലകളും തകർത്തുവെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച ‘സമരസംഗമം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന നാഷണൽ ഹൈവേ നിർമ്മാണം അഴിമതിയുടെ കൂത്തരങ്ങായി മാറി.കീം പരീക്ഷയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതീക്ഷയെ ഗവൺമെന്റ് തകിടം മറിച്ചിരിക്കുകയാണ്.
ഭരണപരാജയത്തിന്റെ വേലിയേറ്റം തുടരുന്ന കേന്ദ്ര -സംസ്ഥാന ഭരണത്തിനെതിരെ പതിനാല് ജില്ലകളിലും കെപിസിസി നടത്തുന്ന സമരസംഗമത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കാസർഗോഡ് ജില്ലയുടെ സർവ്വതോന്മുഖമായ വികസനത്തിന് ഊന്നൽ നൽകിയ പദ്ധതികൾ ആവിഷ്കരിത് ഐക്യ ജനാധിപത്യ ഗവ: ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസന്നമായ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതു ഭരണത്തിനെതിരെ കേരള ജനത പ്രതികരിക്കുമെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു.
ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ പി അനിൽ കുമാർ
എംഎൽഎ ,ഷാഫി പറമ്പിൽ എംപി , രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ,കെപിസിസി ജനറൽ സെക്രട്ടറി അഡ്വ :സോണി സെബാസ്റ്റ്യൻ നേതാക്കളായ ഹകീം കുന്നിൽ ,കെ നീലകണ്ഠൻ ,അഡ്വ :സുബ്ബയ്യ റായ് ,രമേശൻ കരുവാച്ചേരി ,എ ഗോവിന്ദൻ നായർ ,എം അസൈനാർ ,എം സി പ്രഭാകരൻ ,കരിമ്പിൽ കൃഷ്ണൻ ,കെ വി ഗംഗാധരൻ ,മീനാക്ഷി ബാലകൃഷ്ണൻ ,ശാന്തമ്മ ഫിലിപ്പ്, അഡ്വ : എ ഗോവിന്ദൻ നായർ ,പി ജി ദേവ് ,സാജിദ് മവ്വൽ ,അഡ്വ : കെ കെ രാജേന്ദ്രൻ ,ജയിംസ് പന്തമാക്കൽ ,ബി പി പ്രദീപ് കുമാർ , സോമശേഖര ഷേണി , സി വി ജയിംസ് ,വി ആർ വിദ്യാസാഗർ , അഡ്വ : പി വി സുരേഷ് ,ഹരീഷ് പി നായർ ,ടോമി പ്ലാച്ചേരി ,മാമുനി വിജയൻ ,കെ വി സുധാകരൻ , കെ പി പ്രകാശൻ ,സുന്ദര ആരിക്കാടി ,ഗീത കൃഷ്ണൻ ,ധന്യ സുരേഷ് ,ഡി എം കെ മുഹമ്മദ് ,എം രാജീവൻ നമ്പ്യാർ ,വി ഗോപകുമാർ ,ടി ഗോപിനാഥൻ നായർ ,കെ വി ഭക്തവത്സലൻ ,മധുസൂദനൻ ബാലൂർ ,ഉമേശൻ വേളൂർ ,ജോയ് ജോസഫ് ,കെ വി വിജയൻ ,മഡിയൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .












Leave a Reply