രാജപുരം: മദ്യ ലഹരിയിൽ വാഹനം ഓടിച്ചയാൾക്കെതിരെ കേസെടുത്തു. ഇരിയ സ്വദേശി കെവി സുനിൽ കുമാർ (40) നെതിരെയാണ് കേസെടുത്തത്. ഒടയഞ്ചാൽ ഭാഗത്തു നിന്നും അലക്ഷ്യമായി വാഹനമോടിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ട രാജപുരം എസ്ഐ ബിജു സിസി വാഹനം നിറുത്തി പരിശോധന നടത്തുകയും മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു. പരിശോധന സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സതീഷ് കുമാർ, സജിത്ത് ജോസഫ് തുടങ്ങിയവരുമുണ്ടായിരുന്നു.











Leave a Reply