വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 2025 – 26 അധ്യയന വർഷത്തെ വിജയോത്സവും നടന്നു.

ചാമുണ്ഡിക്കുന്ന് ഗവ:ഹൈസ്കുളിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 2025 – 26 അധ്യയന വർഷത്തെ വിജയോത്സവും നടന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പ്രീ ഫാബ്രിക്കേറ്റഡ് ടോയ്ലറ്റ്, വാട്ടർ പ്യൂരിഫയർ, സ്റ്റീം കുക്കർ, ഇൻസിനേറ്റർ മുതലായവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദ് നിർവഹിച്ചു. വിജയോത്സവത്തിന്റെ ഭാഗമായി LSS, USS, NMMS, സ്കോളർഷിപ്പ് പരീക്ഷാ വിജയികൾ, SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഉപഹാര വിതരണം നടത്തി.പിടി എ പ്രസിഡണ്ട് ശ്രീ സുഹാസ് കെ അധ്യക്ഷനായ ചടങ്ങിൽ,സ്കൂൾ പ്രധാന അധ്യാപകൻ അശോകൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.പനത്തടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുപ്രിയ ശിവദാസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ലത അരവിന്ദ്,വാർഡ് മെമ്പർ ശ്രീമതി പ്രീതി കെ.എസ്, സീനിയർ അസിസ്റ്റന്റ് ദിവ്യ ടീച്ചർ, പ്രസിത ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു ടീച്ചർ നന്ദിയർപ്പിച്ചു സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *