ഹോസ്ദുർഗ്ഗ് ബി ആർ സി ടീം കുടുംബൂർ ഉന്നതിയിൽ സർവ്വേ നടത്തി .

കാസറഗോഡ് ജില്ലാപഞ്ചായത്ത് എസ് സി, എസ് ടി വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനായി എസ്, എസ് കെ കാസറഗോഡു മായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് വൈവിധ്യ .എസ് സി, എസ് ടി ഉന്നതികളിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കള്ളാർ പഞ്ചായത്തിലെ കുടും ബൂർ ഉന്നതി ഹോസ്ദുർഗ്ഗ് ബി ആർ സി യിലെ സി ആർ സി കോഡിനേറ്റർമാർ സന്ദർശിച്ചു. ഉന്നതികളിലെ കുട്ടികളുടെ പഠന സാഹചര്യം കണ്ടെത്തുക, അവർക്കാവശ്യമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയാണ് സർവ്വേ ലക്ഷ്യമിടുന്നത്.
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിറകിലാണ് കുടുംബൂർ ഉന്നതി . പല കുട്ടികളും സ്കൂളിൽ പോകാൻ താല്പര്യപ്പെടുന്നില്ല.എസ് ടി പ്രമോട്ടർ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. എങ്കിലും പ്രദേശത്ത് വിപുലമായ ബോധവൽക്കരണം അവശ്യമാണ്. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, കുടുംബാസൂത്രണം, സുരക്ഷ ,എസ് സി /എസ് ടി വിഭാഗക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തുടങ്ങി വിവിധ മേഖലകളിൽ പ്രദേശത്ത് ബോധവൽക്കരണം നടത്തേണ്ടതുണ്ട്.കുടുംബൂർ ഉന്നതിയിൽ 31 വീടുകളിലായി 60 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.സി ആർ സി കോഡിനേറ്റർമാരായ ശ്രീജ പി , മഞ്ജുള , ലതിക, നിഷ ,നയന, ശ്രീജ കെ വി , സജീഷ് ,പ്രവീണ, രചന, ശാരിക എന്നിവർ ഉന്നതിയിലെ സർവ്വേയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *