സംസ്ഥാനത്തെ ആദ്യത്തെ സ്പെഷ്യൽ കെയർ സെൻ്റർ നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ ആദ്യത്തെ സ്പെഷ്യൽ കെയർ സെൻ്റർ നാടിന് സമർപ്പിച്ചു
തൃക്കരിപ്പൂർ : ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം പഠന പിൻതുണ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം, തൊഴിൽ പരിശീലനം എന്നിവയ്ക്കായ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച സ്പെഷ്യൽ കെയർ സെൻ്റർ കെട്ടിടം ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ നിർവ്വഹിച്ചു. കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷത്തോളം രൂപ ചെലവഴിച്ച് തൃക്കരിപ്പൂർ ബീരിച്ചേരി സ്കൂളിലാണ് കെട്ടിടം പണിതത്. ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൻ ഹാഷിം കാരോളം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഷംസുദ്ദീൻ ആയിറ്റി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ എം.മനു , സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ എം സൗദ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ചന്ദ്രമതി , മെമ്പർ ന്മാരായ ഇ ശരീധരൻ,ഫായിസ് ബീരിച്ചേരി, എം രജീഷ് ബാബു, സാജിദ സഫറുള്ള, എം ഷൈമ , കെ.എം ഫരീദ ,എം അബ്ദുൾ ഷുക്കൂർ, എസ്.എസ് കെ ഡി.പി.ഒ, ബിജുരാജ് വി.എസ്, ബി.പി.സി സുബ്രഹ്മണ്യൻ വിവി, പി.ടി.എ പ്രസിഡണ്ട് എം രാജൻ, എച്ച് എം അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *