കോൺഗ്രസ്സ് നേതാവ് സി കെ കുട്ട്യൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി കോടോം ബേളൂർ പഞ്ചായത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവും രാഷ്ട്രീയ പ്രവർത്തനം നിസ്വാർത്ഥ സേവനമായി കണ്ടുകൊണ്ട് ജനങ്ങളെ കൂടെ നിർത്തി മുമ്പോട്ട് പോയ നേതാവായിരുനു നു നമ്മെ വിട്ടു പിരിഞ്ഞ സി കെ കുട്ട്യൻ എന്ന് ഡിസിസി പ്രസിടണ്ട് പി കെ ഫൈസൽ പറഞ്ഞു. കോടോം ബേളൂർ മുൻ മണ്ഡലം പ്രസിടണ്ടും മുൻ പഞ്ചായത്തുമെമ്പറുമായിരുന്ന സി കെ കുട്ട്യൻ്റെ നിര്യാണത്തെ തുടർന്ന് കോടോം ബേളൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒടയഞ്ചാൽ ടൗണിൽ നടത്തിയ സർവ്വകക്ഷി അനുശോചന യോഗത്താൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ബാലകൃഷ്ണൻ ബാലൂർ , പഞ്ചായത്ത് പ്രസിടണ്ട് പി ശ്രീജ, ജില്ലാ പഞ്ചായത്ത് മെമ്പർ സിനോജ് ചാക്കോ ,ബി പി പ്രദീപ് കുമാർ , ടി കോരൻ ,രാമചന്ദ്രൻ , മധു ബാലൂർ, പി യു മുരളിധരൻ നായർ , ആലി പി എ , കെ ബാലകൃഷ്ണൻ നായർ , കെ ജെ ജയിംസ്, ജിനി ബിനോയ് ബാബു മാണിയൂർ , സജി പ്ലാച്ചേരി, ലിജോ ജോർജ്;നർ ക്കല രാമകൃഷ്ണൻ വിനോദ് നായ്ക്കയം എന്നിവർ സംസാരിച്ചു

കോൺഗ്രസ്സ് നേതാവ് സി കെ കുട്ട്യൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി












Leave a Reply