ജനകീയാസൂത്രണ പദ്ധതി കവുങ്ങ് തൈ വിതരണം – എസ്.ടി. പദ്ധതിയുടെ ഭാഗമായി കവുങ്ങ് തൈകൾ വിതരണം ചെയ്തു.

കള്ളാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി കവുങ്ങ് തൈ വിതരണം – എസ്.ടി. പദ്ധതിയുടെ ഭാഗമായി കവുങ്ങ് തൈകൾ വിതരണം ചെയ്തു. കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി പ്രിയ ഷാജി അവർകളുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി കെ നാരായണൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ 300 ഓളം പട്ടിക വർഗ വിഭാഗത്തിൽപെട്ട കർഷകർക്കാണ് തൈകൾ വിതരണം ചെയ്തത്. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഗോപി, വാർഡ് മെമ്പർമാരായ ശ്രീമതി വനജ ഐത്തു, ശ്രീ. സണ്ണി എബ്രഹാം, ശ്രീ. ജോസ്, ശ്രീ. കൃഷ്ണകുമാർ കർഷകർ, പ്രൊമോടർമാർ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ഹനീന സ്വാഗതവും കൃഷി അസിസ്റ്റൻ്റ് സനിത നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *