ബന്തടുക്ക: ബന്തടുക്ക ലയൺസ് ക്ലബ്ബിന്റെ നേതൃ ത്വത്തിൽ വിവിധ സേവന പ്രവർത്തനം നടന്നു. ബന്തടുക്ക ലയൺസ് ക്ലബ് പുതിയ ലയണിസ്റ്റിക് വർഷാരംഭം പ്രസിഡന്റ് ഗീത കുഞ്ഞികൃഷ്ണൻ നായർ വൃക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. രക്തദാനം, ഭക്ഷണ കിറ്റ് വിതരണം, മയക്കു മരുന്നിനെതിരെ ടൗണിൽവെച്ച് കുട്ടികൾക്കൊപ്പം അവബോധ പരിപാടി നടത്തി. കൂടാതെ ഡോക്ടർ ദിനത്തോടനുബന്ധിച്ച് ഡോ. ഉദയശങ്കർ ഭട്ടിനെ ആദരിച്ചു. സോൺ ചെയർ പേഴ്സൺ ജോമിച്ചൻ മാത്യു, സെക്രട്ടറി ഷിജോ ജോസഫ്, ട്രഷർ ലിജോ ജോസഫ്, വൈസ് പ്രസിഡന്റ് ഗോപാലൻ കെ, കുഞ്ഞികൃഷ്ണൻ നായർ, സാബു അബ്രഹാം, ഗിരീഷ് കുമാർ ദീപശ്രീ എന്നിവർ നേതൃത്വം കൊടുത്തു.

ബന്തടുക്ക ലയൺസ് ക്ലബ്ബിന്റെ നേതൃ ത്വത്തിൽ വിവിധ സേവന പ്രവർത്തനം നടന്നു .












Leave a Reply