തൃക്കരിപ്പൂർ വാഹനാപകടങ്ങൾ തുടർക്കഥയായ തങ്കയം ജംഗ്ഷനിൽ ട്രാഫിക് സംവിധാനമൊരുക്കുന്നതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വലിയ മരങ്ങൾ കെട്ടിടങ്ങൾക്കു മുകളിലേക്ക് ചെരിഞ്ഞ് നിൽക്കുന്നതും, ഏത് സമയത്തും നിലംപൊ ത്താവുന്ന അവസ്ഥയിലാണുള്ളത്. കാൽനടയാത്രക്കാരും വാഹനങ്ങളും ഭീ തിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.
ബന്ധപ്പെട്ട അധികൃതർ മരം മുറിച്ചു മാറ്റുന്നതിലും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിലും കാലസാമസം നേരിടുന്നത് കൊണ്ട് നിർമ്മാണ പ്രവർത്തികൾ വൈകുന്നു.
ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ട് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം പി ബിജീഷ്, ലോക്കൽ കമ്മിറ്റി അംഗം ടി നസീർ എന്നിവർനേരിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.

സിപിഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റി നിവേദനം നൽകി. തങ്കയം ജംഗ്ഷനിൽ ശാസ്ത്രീയമായി ട്രാഫിക് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ നിർമ്മാണ പ്രവർത്തി ഉടനെ ആരംഭിക്കണം.












Leave a Reply