പാണത്തൂർ – റാണിപുരത്തെ പാറക്കടവ്, കുണ്ടുപ്പള്ളി മേഖലകളിലെ കാട്ടാന ശല്യം തടയുന്നതിനായി വനത്തിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വെട്ടിത്തെളിക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകുവാൻ പാറക്കടവിൽ ചേർന്ന പഞ്ചായത്ത്, വനം, റവന്യൂ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു. ഇതിനായി സ്ഥലമുടമകൾക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകും. ജൂലൈ 15 നകം കാട് വെട്ടി തെളിക്കാനാണ് നോട്ടിസ് നൽകുന്നത്. നോട്ടിസ് ലഭിച്ചിട്ടും കാട് വെട്ടി തെളിക്കാൻ തയ്യാറാകാത്തവരുടെ വസ്തുക്കൾ 2023 ലെ ഇഎഫ്എൽ നിയമപ്രകാരം വനം വകുപ്പിലേക്ക് കണ്ട് കെട്ടാൻ ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. കൂടാതെ പാറക്കടവിൽ നിലവിലുള്ള സൗരോർജ്ജവേലി ഒരു കിലോമീറ്റർ ദൂരം കൂടി പുതുതായി നിർമ്മിക്കുവാനും, പാറക്കടവിൽ ആവശ്യമായ ഇടങ്ങളിൽ സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
യോഗത്തിൽ ഭരണസമിതി അംഗങ്ങളായ കെജെ ജെയിംസ്, സൗമ്യമോർ പികെ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിഹാബുദ്ദീൻ, പനത്തടി വില്ലേജ് ഓഫീസർ സുബക് പിഐ ,റാണിപുരം വനസംരക്ഷണ സമിതി പ്രസിഡണ്ട് എസ് മധുസൂദനൻ, ട്രഷറർ എംകെ സുരേഷ്, ജി രാമചന്ദ്രൻ, അജി ജോസഫ് എന്നിവർ സംസാരിച്ചു.













Leave a Reply