ഗുണ്ടകള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഗുണ്ടകള്‍ ഗുണ്ടകളെപോലെ പ്രവര്‍ത്തിച്ചാല്‍ പൊലീസ് പൊലീസിനെ പോലെ പ്രവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്.

തൃശ്ശൂര്‍: ഗുണ്ടകള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഗുണ്ടകള്‍ ഗുണ്ടകളെപോലെ പ്രവര്‍ത്തിച്ചാല്‍ പൊലീസ് പൊലീസിനെ പോലെ പ്രവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പേരിലാണ് കാര്‍ഡ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോ ഐപിഎസ് നടത്തിയ പ്രസ്താവനയാണ് കാർഡായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.തൃശൂര്‍ നെല്ലങ്കരയില്‍ ലഹരിപ്പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിക്കുകയും വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. കൊലക്കേസ് പ്രതി ബ്രഹ്‌മജിത്തിന്റെ നേതൃത്വത്തിലായിരുന്നു ജീപ്പ് ആക്രമിച്ചത്. സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ജയന്‍, സീനിയര്‍ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *