പനത്തടി – റാണിപുരം മെക്കാഡം റോഡിൽ ഓടയിൽ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണം – റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ

പനത്തടി – റാണിപുരം മെക്കാഡം റോഡിൽ ഓടയിൽ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ഒട്ടേറെ സ്ഥലത്ത് ഓടയിൽ മണ്ണു വീണ് മലവെളളം റോഡിലൂടെ ഒഴുകുകയാണ്. റോഡ് സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അദ്ധ്യഷത വഹിച്ചു. എസ് മധുസൂദനൻ , ഷാജി ചാരാത്ത്, ഐവിൻ ജോസഫ് , അനിൽ വെട്ടിക്കാട്ടിൽ,കെ വി ഗണേഷ്, മാത്യു ജോസഫ് , ബിജി കദളിമറ്റം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *