ചാമുണ്ഡിക്കുന്ന്: ഗവ:ഹൈസ്ക്കൂൾ ചാമുണ്ഡിക്കുന്നിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പനത്തടി ഗവ: ആയുർവേദ ഡിസ്പൻസറിയുടെ സഹകരണത്തോടെ യോഗാ ദിനാചരണം സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ദിവ്യ.സി.കെ സ്വാഗതം ആശംസിച്ചു. പിടി എ പ്രസിഡണ്ട് സുഹാസ് കെ അധ്യക്ഷത വഹിച്ചു. ഉദയൻ മാസ്റ്റർ, വിദ്യാർത്ഥി പ്രതിനിധി അമേയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പനത്തടി ഗവ: ആയുർവേദ ഡിസ്പൻസറി യോഗ ഇൻസ്ട്രക്റ്റർ ദീപ എ.കെ ബോധവത്ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികളുടെ യോഗപ്രദർശനം നടത്തി.യോഗ ക്ലബ്ബ് രൂപീകരിച്ച് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു’













Leave a Reply