നിലമ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു: യുഡിഎഫ് മുന്നില്‍, അന്‍വറിന്റെ ‘പ്രകടനം’ എല്‍ഡിഎഫിന് പ്രതീക്ഷയേകുന്നു

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ആവേശകരമായി പുരോഗമിക്കുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലവിൽ മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ, ആദ്യ റൗണ്ടുകളിൽ പ്രതീക്ഷിച്ച വലിയ ലീഡ് നേടാനാകാത്തത് യുഡിഎഫ് ക്യാമ്പിൽ ആശങ്കയുണർത്തിയിട്ടുണ്ട്. യുഡിഎഫിൻ്റെ മുസ്ലിം വോട്ടുകൾ പിവി അൻവർ ചോർത്തിയെന്നാണ് ആദ്യത്തെ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ വ്യക്തമായത്. അതിനാൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. എൽഡിഎഫ് കണക്കാക്കിയ ലീഡ് പോലും ആദ്യ റൗണ്ടിൽ യുഡിഎഫിന് നേടാനായില്ല.

 

 

വീട്ടിൽ കുടുംബാംഗങ്ങൾ തിരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെ വീക്ഷിക്കുമ്പോഴും, ആദ്യഘട്ടങ്ങളിലെ ലീഡ് നില കണ്ടതോടെ ആര്യാടൻ ഷൗക്കത്ത് ടിവി കാണുന്നത് നിർത്തി മുകളിലെ മുറിയിലേക്ക് മാറിയതായാണ് റിപ്പോർട്ട്. പി.വി. അൻവർ നേടിയ വോട്ടുകളാണ് യുഡിഎഫിന്റെ പ്രതീക്ഷിച്ച മുന്നേറ്റം കുറച്ചതെന്നും ഇത് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *