ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ഇന്ത്യന്‍ ബസ്മതി അരി കയറ്റുമതിയെ ഗുരുതരമായി ബാധിക്കുന്നു. ഏകദേശം ഒരു ലക്ഷം ടണ്‍ ബസ്മതി അരി ഇറാനിലേക്ക് അയക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണെന്ന് ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയുടെ ബസ്മതി അരിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇറാന്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 10 ലക്ഷം ടണ്‍ ബസ്മതി അരിയാണ് ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്തത്. കുടുങ്ങിക്കിടക്കുന്ന ഈ അരി ഇറാനിലേക്കുള്ള മൊത്തം ബസ്മതി കയറ്റുമതിയുടെ 18-20 ശതമാനം വരുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വ്യക്തമാക്കി.

1,00,000 ടൺ ബസ്മതി അരി ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു, കയറ്റുമതി പ്രതിസന്ധിയില്‍











Leave a Reply