
പാണത്തൂർ – ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് നൽകാനുള്ള തുക ലഭ്യമാക്കാൻ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ കേളുവിന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി നിവേദനം നൽകി. 2018-19 സാമ്പത്തിക വർഷത്തിൽ വീട് അനുവദിച്ചതിൽ 12 ഗുണഭോക്താക്കൾക്ക് 60000 രൂപ വീതവും, ലൈഫ് ഭവന പദ്ധതി പ്രകാരം നിർച്ചിച്ച 489 വീടുകൾക്ക് 3 ലക്ഷം രൂപ വീതവും നൽകാനുണ്ടെന്നും തുടർന്ന് എഗിമെൻ്റ് വച്ച വീടുകൾക്ക് ആദ്യ ഗഡു പോലും നൽകാൻ സാധിച്ചിട്ടില്ല എന്നും നിവേദനത്തിൽ പറയുന്നു. ഗുണഭോക്താക്കൾക്ക് തുക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി കെഎസ് പ്രതിഷ് കുമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.













Leave a Reply