പാണത്തൂർ: പാണത്തൂർ റോയൽ ക്ലബ്ബ് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച കെ ബാബുവിന് ആദരവും ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ക്ലബ്ബംഗങ്ങളുടെ മക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ബി വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എസ് സന്തോഷ് കുമാർ, ട്രഷറർ ജോൺസൺ ജോസഫ്, പി.എൻ സുനിൽകുമാർ, എം. കെ ഭാസ്ക്കരൻ, ശിവേന്ദ്രൻ അബു, കെ.ബി സുരേഷ് കുമാർ, പി.കെ രാജൻ, കെ എം മോഹനനൻ എന്നിവർ പ്രസംഗിച്ചു.

പാണത്തൂർ റോയൽ ക്ലബ്ബ് അനുമോദനം സംഘടിപ്പിച്ചു












Leave a Reply