വനസംരക്ഷണവും, വനപരിപാലനവും ഉറപ്പുവരുത്തുന്നതിനായി കല്ലപ്പള്ളിയിൽ വനസംരക്ഷണ സമിതി രൂപീകരിച്ചു.

പാണത്തൂർ : വനസംരക്ഷണവും, വനപരിപാലനവും ഉറപ്പുവരുത്തുന്നതിനായി കല്ലപ്പള്ളിയിൽ വനസംരക്ഷണ സമിതി രൂപീകരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല, വാർഡ് മെമ്പർ അഡ്വ: രാധാകൃഷ്ണ ഗൗഡ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി വിനീത് എന്നിവർ സംസാരിച്ചു. ഒമ്പത് അംഗ താൽക്കാലിക കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി എൻ.കെ ജയപ്രകാശിനെയും, കമ്മിറ്റി അംഗങ്ങളായി പി.എ ഐസക്ക്, പി.ഡി ദാമോദര, രാഘവൻ പാടികൊച്ചി, നളിനാക്ഷി, വാസന്തി, രോഹിണി, ജ്ഞാനേഷ്, സുന്ദര എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *