കനത്ത മഴയെ തുടർന്ന് പാണത്തൂർ കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ. കമ്മ്യൂണിറ്റി ഹാളും, നാലോളം വീടുകളും അപകടഭീതിയിൽ.

പാണത്തൂർ – കനത്ത മഴയെ തുടർന്ന് പാണത്തൂർ കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ. കമ്മ്യൂണിറ്റി ഹാളും, നാലോളം വീടുകളും അപകടഭീതിയിൽ. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുണ്ടുപ്പള്ളി കമ്യൂണിറ്റി ഹാളിന് താഴെ ഭാഗം കുത്തനെയുള്ള ഇറക്കമാണ്. ഇതുവഴി കുണ്ടുപ്പള്ളി റോഡിലെ ഓടയിൽ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകിയതാണ് മണ്ണിടിയാൻ കാരണമെന്ന് കരുതുന്നു. മണ്ണിടിച്ചിൽ കുണ്ടുപ്പള്ളി കമ്മ്യൂണിറ്റി ഹാൾ അപകടാവസ്ഥയിലാണ്. കൂടാതെ മണ്ണിടിഞ്ഞതിന് താഴെ ഭാഗത്തുള്ള ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളും അപകടഭീതിയിലാണ്. രാത്രിയിലും ശക്തമായ മഴ പെയ്താൽ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ട്. മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട എട്ടോളം കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും റോഡ് സൗകര്യം ഇല്ലാത്തതിനാൽ മണ്ണിടിച്ചിലുണ്ടോയ വിവരം പുറത്തറിഞ്ഞിരുന്നില്ല. കുണ്ടുപ്പള്ളിയിലെ സാമൂഹ്യ പ്രവർത്തകരായ എം.കെ സുരേഷ്, സുകുമാരൻ എം.കെ എന്നിവരാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. അപകടം ഭീഷണി നേരിടുന്ന വീട്ടുകാരോട് അവിടെനിന്ന് മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർഡ് മെമ്പർ സി ആർ ബിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *