ബേളൂർ ഗ്രാമപഞ്ചായത്ത് ഗവ: മാതൃകാ ഹോമിയോ ഡിസ്പെൻസറി എരുമക്കുളം ആയുഷ് ഹെൽത്ത് ആന്റ്റ് വെൽനസ്സ് ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ. പി ഉദ്ഘാടനം ചെയ്‌തു.

കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് ഗവ: മാതൃകാ ഹോമിയോ ഡിസ്പെൻസറി എരുമക്കുളം ആയുഷ് ഹെൽത്ത് ആന്റ്റ് വെൽനസ്സ് സെന്ററിൽ ഷുഗർ, ഹീമോഗ്ലോബിൻ പരിശോധനകൾ, നെബുലൈസേഷൻ എന്നിവ നടത്തുന്നതിൻ്റെ ഭാഗമായായി 13/06/2025 വെള്ളിയാഴ്ച്ച 11:30 ന് ഉദ്ഘാടന പരുപാടി സംഘടിപ്പിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ. പി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസ് അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ എ.കെ.ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു. ശ്രീമതി. ശ്രീലത പി.വി., ശ്രി പി കുഞ്ഞി കൃഷ്ണൻ, ശ്രീമതി. സൂര്യ ഗോപാലൻ , എച്ച് എം സി മെമ്പർ ടി.കോരൻ, ടി. ബാബു എന്നിവർ ആശംസകളർപ്പിച്ചു.എരുമക്കുളം മെഡിക്കൽ ഓഫീസർ ഡോ.ഷഫ്ന മൊയ്‌തു സ്വാഗതവും, യോഗ ഇൻസ്ട്രെക്‌ടർ സുഭാഷ് പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *