പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് കണ്ടെടുത്തത് ബ്രൗണ്‍ ഷുഗര്‍

വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തരുവണയില്‍ രാത്രി ബഹളമുണ്ടാക്കിയ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ആസാം സ്വദേശി ഷാസഹാന്‍ അലി(22) യില്‍ നിന്നാണ് പൊലീസ് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ഇക്കഴിഞ്ഞ പത്താം തീയ്യതി രാത്രി ഇയാള്‍ ബഹളമുണ്ടാക്കുന്നതായി നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *