പത്താമത് സംസ്‌ഥാന സബ് ജൂനിയർ പെൺകുട്ടികളുടെ ഹോക്കി മത്സരം 13 മുതൽ 16 വരെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത്

രാജപുരം പത്താമത് സംസ്‌ഥാന സബ് ജൂനിയർ പെൺകുട്ടികളുടെ ഹോക്കി മത്സരം 13 മുതൽ 16 വരെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കും. 13ന് 2 ന് പതാക ഉയർത്തൽ. 14 ന് ഉച്ചയ്ക്ക് 1-ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്‌മി, പഞ്ചായത്ത് പ്രസിഡൻറുമാരായ രാജു കട്ടക്കയം, പ്രസന്ന പ്രസാദ്, പി.ശ്രീജ, മുരളി പയ്യങ്ങാനം, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ഹോക്കി, ഒളിംപിക്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി 260 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവഹികളായ ടി.കെ.നാരായണൻ, സി.രേഖ, എം.എം.സൈമൺ, സജി മാത്യു, എം.അച്യുതൻ, ശ്രീകാന്ത് പനത്തടി, ആൽഫി ജോർജ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *